Dharshanangal

സുഹ്‌റവര്‍ദിയുടെ ചിന്താപ്രസ്ഥാനം

മത ദര്‍ശനപരമായ പുതിയൊരു ദാര്‍ശനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച ചിന്തകനാണ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി ( 587/1191). ഇബ്‌നു സീനായുടെ താര്‍ക്കിക രീതിയാണ് യഥാര്‍ഥ ദര്‍ശനത്തില്‍ എത്തിച്ചേരാനുള്ള ഏക മാര്‍ഗം എന്ന് സുഹ്‌റവര്‍ദി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതോടൊപ്പം ഇശ്‌റാഖ് അഥവാ ജ്ഞാനോദയവും കൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഇസ്‌ലാമിക ജ്ഞാന സങ്കല്പത്തിലേക്ക് യവന-പേര്‍ഷ്യന്‍ ചിന്തകളെ ഉള്‍ച്ചേര്‍ത്തു ശക്തമായ ഒരു ദാര്‍ശനികാടിത്തറ പടുത്തുയര്‍ത്തുകയാണ് സുഹ്‌റവര്‍ദി ചെയ്തത്. പാര്‍സിയിലും അറബിയിലുമുള്ള അദ്ദേഹത്തിന്റെ കൃതികള്‍ പ്രതീകാത്മക ശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഹിക്മതുല്‍ ഇശ്‌റാഖ് ആണ് സുഹ്‌റവര്‍ദിയുടെ പ്രമുഖ രചന. അലപ്പോയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയായിരുന്നു സുഹ്‌റവര്‍ദി. അദ്ദേഹത്തിന്റെ അനുയായികള്‍ ഒളിവില്‍ പോയി. പക്ഷേ, ഒരു തലമുറക്കുശേഷം സുഹ്‌റവര്‍ദിയുടെ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടു. ഖുതുബുദ്ദീന്‍ ശീറാസി( 710/1311)യാണ് സുഹ്‌റവര്‍ദിക്ക് പില്ക്കാലത്ത് ഏറ്റവും നല്ല വ്യാഖ്യാനം രചിച്ചത്. അതിനുശേഷം പേര്‍ഷ്യയിലും തുര്‍കിയിലും ഇന്ത്യയിലും സുഹ്‌റവര്‍ദിയുടെ ആശയങ്ങള്‍ക്ക് പ്രചാരം സിദ്ധിച്ചു. ഇപ്പോഴും സജീവമായ ഒരു ദാര്‍ശനിക ധാരയായി ഇതു നിലനില്ക്കുന്നു.

About the author

admin

Leave a Comment