Islam

പ്രവാചകന്മാരിലുള്ള വിശ്വാസം-4

അല്ലാഹുവിന് മഹത്തരവും പ്രവിശാലവുമായ ജ്ഞാനവും അറിവുമുണ്ടെങ്കിലും അവൻ തന്റെ സൃഷ്ടികളായ മനുഷ്യരെ നീചരായല്ല കണ്ടത്. അവൻ ഒട്ടേറെ ദൗത്യങ്ങളുമായി ഒരുപാട് പ്രവാചകരെ അവരിലേക്ക് നിയോഗിക്കുകയുണ്ടായി. ‘ഇവരൊക്കെയും ശുഭവാർത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നൽകുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.'(സൂറത്തുന്നിസാഅ്: 165) വ്യത്യസ്ത ദേശക്കാരും വംശക്കാരുമായ ജനങ്ങളിലേക്കാണ് വ്യത്യസ്ത സമയങ്ങളിലായി അല്ലാഹു പ്രവാചകന്മാരെ പറഞ്ഞയച്ചത്. ‘നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ”നിങ്ങൾ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വർജിക്കുക.” അങ്ങനെ അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. മറ്റു ചിലരെ ദുർമാർഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.’ (സൂറത്തുന്നഹ് ല് : 36)

അല്ലാഹു പറയുന്നു: ‘നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരൻ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.’ (സൂറത്തുൽ ഫാത്വിർ: 24) ജനങ്ങളോട് തങ്ങളുടെ സ്രഷ്ടാവിനോടുള്ള ഉത്തരവാദിത്തത്തോടെ വിശദീകരിച്ചുകൊടുക്കാനും ഇസ് ലാമിന്റെ സത്യസന്ദേശത്തെ അറിയിച്ചുകൊടുക്കാനുമായി പ്രവാചകന്മാരെ അയച്ച് അവർക്ക് തിന്മ ഉപേക്ഷിക്കാനുള്ള അവസരവും സാഹചര്യവും ഒഴിവാക്കിക്കൊടുക്കുന്നതുവരെ അല്ലാഹു ആരെയും ശിക്ഷക്ക് പാത്രമാക്കുകയില്ല. ‘ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല.’ (സൂറത്തുൽ ഇസ്റാഅ്: 15) ഇതിൽ ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ നിന്നും വിഭിന്നമാണ് അനിസ് ലാമിക രാഷ്ട്രത്തിലെ നടപ്പുരീതികളെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു.

ഒരു അവിശ്വാസിക്കു മേൽ ബലപ്രയോഗം നടത്തിയിട്ടാണ് ഈ തെളിവുകൾ അയാൾക്കു കാണിച്ചുകൊടുത്തതെങ്കിൽ ഇസ് ലാം അയാൾക്ക് ശിക്ഷയൊന്നും നിർദേശിക്കുന്നില്ല. ഇസ്‌ലാമിനെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ സമാധാനപരമായി ഒരാളെ അറിയിച്ചതിനുശേഷമേ അയാളെ ശിക്ഷിക്കാൻ അർഹതയുള്ളൂ. പ്രായപൂർത്തിയായതിനു തൊട്ടു ശേഷമെന്നോ, സുവ്യക്തമെന്നോ അല്ലാത്തതെന്നോ ഉള്ള വേർതിരിവുകൾ ഇസ്‌ലാമിൽ പരിഗണനീയമേയല്ല. അല്ലാഹു തന്റെ മറ്റു സൃഷ്ടികളിൽ നിന്നും തെരെഞ്ഞെടുക്കുകയും സവിശേഷമായ സ്വഭാവം കൊണ്ടനുഗ്രഹിക്കുകയും ജ്ഞാനം കൊണ്ടും ബുദ്ധി കൊണ്ടും രാകിയെടുക്കുകയും ചെയ്ത പ്രവാചകന്മാരെ മനുഷ്യർക്ക് തീർച്ചയായും എപ്പോഴും ആവശ്യമുണ്ടായിരുന്നു. അല്ലാഹു പറയുന്നതിങ്ങനെ: ‘എന്നാൽ അല്ലാഹുവിന് നന്നായറിയാം; തന്റെ സന്ദേശം എവിടെ ഏൽപിക്കണമെന്ന്.’ (സൂറത്തുൽ അൻആം: 124)

അടിമകളിൽ നിന്ന് അവൻ എന്താണാഗ്രഹിക്കുന്നതു എന്നതുപോലെയുള്ള യാഥാർത്ഥ്യങ്ങളെ അടുത്തറിയാൻ സാധാരണ ബുദ്ധി കൊണ്ട് കഴിയില്ല എന്നതുകൊണ്ടാണത്. അതുകൊണ്ട് അടിമകൾ തെറ്റു ചെയ്യാനൊരുമ്പെടുകയോ, എന്തെങ്കിലും തെറ്റുവരുത്തുകയോ ചെയ്യുമ്പോൾ അവനെ നേർമാർഗത്തിലേക്ക് നയിക്കാനായി തെരെഞ്ഞെടുക്കപ്പെട്ട ചിലരുടെ ആവശ്യം എന്തായാലുമുണ്ട്. മേൽപറഞ്ഞ തരത്തിൽ അല്ലാഹു ഇഷ്ടപ്പെടുന്ന രീതിയിൽ അടിമകളെ സംസ്‌കരിക്കുകയും മനുഷ്യബുദ്ധിക്ക് ഇടപെടാൻ പരിമിതികളുള്ള വിഷയങ്ങളിൽ നീതിയുടെ വഴിയിലേക്ക് അവരെ വഴിനടത്തുകയുമാണ് പ്രവാചകരുടെ ചുമതല. അല്ലാഹു പറയുന്നതിങ്ങനെ: ‘നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യർ നീതി നിലനിർത്താൻ. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതിൽ ഏറെ ആയോധനശക്തിയും ജനങ്ങൾക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരിൽ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീർച്ച.’ (സൂറത്തുൽ ഹദീദ്: 25)

READ ALSO  ഇസ്ലാമിക രാഷ്ട്രവും മുസ്ലിം പൗരനും-1

ദൈവത്തിനും അടിമകൾക്കുമിടയിലെ നീതിസങ്കൽപങ്ങളിൽ ഒരുപാട് വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ വിധിയെ ലംഘിക്കാൻ ഒരു വിശ്വാസിക്കാവില്ല. അല്ലാഹു പറയുന്നു: ‘ഞങ്ങൾ അല്ലാഹുവിലും അവനിൽനിന്ന് ഞങ്ങൾക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകൾ എന്നിവർക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നൽകിയതിലും മറ്റു പ്രവാചകന്മാർക്ക് തങ്ങളുടെ നാഥനിൽനിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാർക്കുമിടയിൽ ഞങ്ങളൊരുവിധ വിവേചനവും കൽപിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന് കീഴ്പ്പെട്ട് കഴിയുന്നവരത്രെ.’ (സൂറത്തുൽ ബഖറ: 136)

തങ്ങളുടെ താൽപര്യങ്ങളെയും ആവശ്യങ്ങളെയും തൃപ്തിപ്പെടുത്താനും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ അവർക്കു മുകളിൽ മനുഷ്യർക്ക് ഒരു മേധാവിത്വ ശക്തിയുടെ ആവശ്യമുണ്ടെന്ന് ചരിത്രവും മനുഷ്യാനുഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. നന്മയെയും തിന്മയെയുമെല്ലാം കാണിച്ചു തരാനും പിന്നീട് മനസിനകത്തെ ഇച്ഛകളെയും ആഗ്രഹങ്ങളെയും സ്വതാൽപര്യങ്ങളെയുമെല്ലാം മറികടക്കാനും അതിനാവും. അവർക്ക് ഒട്ടും ഗുണകരമല്ലാത്ത കാര്യങ്ങൾ നിയമമായവതരിപ്പിക്കപ്പെടുമ്പോൾ അവർ നിയമം ലംഘിക്കുന്ന അവസ്ഥയുണ്ടാകും. ഉദാഹരണമായിപ്പറഞ്ഞാൽ, 1920-കളിൽ ചില അമേരിക്കൻ സംസ്ഥാനങ്ങൾ മദ്യം നിരോധിച്ചപ്പോൾ അതിന്റെ അപകടത്തെക്കുറിച്ച് വ്യക്തമാക്കാനാണ് സ്‌റ്റേറ്റ് ശ്രമിച്ചത്. 1933-ൽ വീണ്ടും മദ്യം അനുവദനീയമാക്കി ഉത്തരവിറങ്ങിയപ്പോൾ അതിന്റെ ഉപയോഗത്തിനു പുറമേ ഉൽപാദനത്തിലും വിപണനത്തിലുമെല്ലാം അവർ ഇളവുകൾ നൽകുകയുണ്ടായി.

കാലത്തോടും സാഹചര്യത്തോടുമിണങ്ങാനാകുന്ന ആളുകളെയാണ് തന്റെ പ്രതിനിധികളായി അല്ലാഹു മനുഷ്യരുടെ അടുത്തേക്കയക്കുന്നത്. “നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യർ നീതി നിലനിർത്താൻ.”(സൂറത്തുൽ മാഇദ: 48) “പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുൻവേദഗ്രന്ഥത്തിൽ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാൽ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവർക്കിടയിൽ വിധി കൽപിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കർമരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കിൽ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങൾക്ക് അവൻ നൽകിയതിൽ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാൽ മഹത്കൃത്യങ്ങളിൽ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങൾ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോൾ അവൻ നിങ്ങളെ അറിയിക്കുന്നതാണ്.” (സൂറത്തുൽ ഹദീദ്: 25)

അല്ലാഹു പറയുന്നു: “നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതിൽ സകല സംഗതികൾക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവർക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്.” (സൂറത്തുന്നഹൽ: 89) മനുഷ്യകുലം പക്വതയുടെ കടമ്പ കടന്നുകഴിഞ്ഞിട്ടുണ്ടെന്നും അവർക്ക് പുതിയ ഗ്രന്ഥത്തിൻ്റെയും പുതിയ ശരീഅത്തിൻ്റെയും ആവശ്യമുണ്ടെന്ന് അവൻ മനസ്സിലാക്കി. അതിലുപരി, ദീനും ഇസ്‌ലാമിൻ്റെ അടിസ്ഥാനഘടകങ്ങളുമെല്ലാം കാലാതിവർത്തിയാകേണ്ട ആവശ്യവുമുണ്ടായിരുന്നു. അതിനായി അവൻ അതിൻ്റെ ഘടകങ്ങളെയെല്ലാം മാറ്റിപ്പണിയുകയും മുന്നേറ്റങ്ങൾ നടത്താൻ അനുസൃതമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ക്ലിനിക്കുകളിൽ നിന്ന് രോഗമുക്തി നേടാനാകുകയും സാമ്പത്തികമായ വിശാലത പ്രദാനം ചെയ്യുകയും അതുവഴി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനാകുകയും എല്ലാ പ്രശ്നങ്ങളിൽ നിന്നും പുറത്തുകടക്കാനാകുകയും ചെയ്യും.

READ ALSO  ഇസ് ലാമിക നാ​ഗരികത സുന്ദരവും സമുജ്ജലുവുമാണ്

അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലൂടെയും അവൻ തൻ്റെ ദീനിനെ ശക്തിപ്പെടുത്താനായി അയച്ച പ്രവാചകന്മാരിലൂടെയുമെല്ലാമാണ് ഇസ്ലാമിക വിശ്വാസം രൂപപ്പെട്ടത്. “നിങ്ങൾ പ്രഖ്യാപിക്കുക: ഞങ്ങൾ അല്ലാഹുവിലും അവനിൽനിന്ന് ഞങ്ങൾക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകൾ എന്നിവർക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നൽകിയതിലും മറ്റു പ്രവാചകന്മാർക്ക് തങ്ങളുടെ നാഥനിൽനിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാർക്കുമിടയിൽ ഞങ്ങളൊരുവിധ വിവേചനവും കൽപിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന് കീഴ്പ്പെട്ട് കഴിയുന്നവരത്രെ.” (സൂറത്തുൽ ബഖറ: 136) മുൻകഴിഞ്ഞു പോയവയെല്ലാം റദ്ദാക്കുന്ന വിശ്വാസമല്ല ഇസ്‌ലാം. അതിലെ തെറ്റുതിരുത്തുകയും പുനരവതരിപ്പിക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്. അല്ലാഹു പറയുന്നതിങ്ങനെ: “പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുൻവേദഗ്രന്ഥത്തിൽ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാൽ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവർക്കിടയിൽ വിധി കൽപിക്കുക.” (സൂറ മാഇദ: 48)

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *