Islam

ആരാധനകളും ദൈവ സാമീപ്യവും- 5

സ്രഷ്ടാവായി അല്ലാഹുവിനെ പരിഗണിക്കാനും അവനെ വാഴ്ത്താനും നമ്മുടെ പ്രഥമ കടമയായ ആരാധന നിർവഹിക്കാനുമാണ് അല്ലാഹു മനുഷ്യരെ വിശ്വസിച്ച് ഭൂമിയിലേക്കയച്ചെതെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. അവൻ സ്വയം തെരെഞ്ഞടുത്ത അപ്പോസ്തലന്മാരായ പ്രവാചകന്മാരെയും സാത്വികരെയും ഭൂമിയിലേക്കയക്കുന്നതും അവരിലേക്ക് പരിശുദ്ധഗ്രന്ഥങ്ങൾ ഇറക്കിക്കൊടുക്കുന്നതുമെല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളും സൃഷ്ടികളുമാണ്. ഖൂർആൻ പറയുന്നതിങ്ങനെ: ‘നിങ്ങൾക്കുണ്ടാവുന്ന ഏതനുഗ്രഹവും അല്ലാഹുവിൽ നിന്നുള്ളതാണ്. പിന്നീട് നിങ്ങൾക്ക് വല്ല വിപത്തും വന്നുപെട്ടാൽ അവങ്കലേക്കു തന്നെയാണ് നിങ്ങൾ വേവലാതികളോടെ പാഞ്ഞടുക്കുന്നത്.'(സൂറത്തുന്നഹ് ല് : 53)

ഇതിനുള്ള പരമമായ അവകാശം അല്ലാഹുവിന്റേതാണ്. ‘നിങ്ങൾക്ക് ആവശ്യമുള്ളതൊക്കെ അവൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീർച്ചയായും മനുഷ്യൻ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.’ (സൂറത്തു ഇബ്‌റാഹീം: 34) ‘അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കവ തിട്ടപ്പെടുത്താനാവില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.’ (സൂറത്തുന്നഹ് ല് : 18) എല്ലാറ്റിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അല്ലാഹുവായത് കൊണ്ടും അവൻ അടിമകളെ അവരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തിലേക്ക് വലിച്ചടുപ്പിക്കുന്നതു കൊണ്ടുമാണത്. ‘ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവർക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല.’ (സൂറത്തുദ്ദാരിയാത്: 56)

ആരാധനക്ക് പ്രധാനമായ പല ഘടകങ്ങളുമുണ്ട്. അടിമക്കും ഉടമക്കുമിടയിലെ ആത്മബന്ധത്തിന്റെ തിരിച്ചറിവാണ് ഒന്നാമത്തേത്. അല്ലാഹുവിനും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമിടയിലെ കാരുണ്യം ശക്തിപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. അടിമക്കും അവന്റെ ഇച്ഛകൾക്കുമിടയിലെ അവന്റെ നിരീക്ഷണം ശക്തിപ്പെടുത്തി, യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്നും അവൻ വഴിമാറിപ്പോകുന്നത് തടയുകയാണ് മൂന്നാമത്തേത്. ചില ആരാധനകൾ നിർബന്ധവും ചിലത് നിർബന്ധമില്ലാത്തതുമാണെങ്കിൽ ചിലത് വ്യക്തമായതും ചിലത് അത്ര സുതാര്യമെന്ന് തോന്നാത്തതുമാണ്.

നിസ്‌കാരം, വ്രതം, സകാത്ത്, ഹജ്ജ് തുടങ്ങിയുള്ള ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെന്നു ഗണിക്കപ്പെടുന്ന, പ്രത്യേക പ്രാധാന്യമുള്ള ആരാധനാരൂപങ്ങളാണ് ഏറ്റവും സുപ്രധാനമായ നിർബന്ധിതാരാധനകൾ. ഇത് നിർവഹിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നവനും അതിന്റെ പരിശുദ്ധതയെ ഭംഗപ്പെടുത്തവനുമെല്ലാം ഇസ്‌ലാമിനു പുറത്താണ്. നിസ്‌കാരം പോലുള്ള പൂർണമായും ശാരീരികമായ പ്രവൃത്തികളുള്ള ആരാധനകളും നോമ്പിനെപ്പോലുള്ള ആത്മധൈര്യം കൊണ്ടുള്ളവയും സക്കാത്തിനെയും ഹജ്ജിനെയും പോലെ സാമ്പത്തികമായുള്ളവയും ഉൾക്കൊള്ളുന്നവയാണ് ഈ ആരാധനകൾ. ശാരീരികവും സാമ്പത്തികവുമായ കൂട്ടിയിണക്കലാണ് ആരാധനയുടെ പ്രാഥമികാർഥം. നവാഫിൽ എന്നു പേരുള്ള ഇതുമായി ബന്ധപ്പെട്ടുള്ള സ്വയംതാൽപര്യപ്രകാരമുള്ള ആരാധനകളാണ് തൊട്ടടുത്തത്. സുന്നത്ത് നിസ്‌കാരങ്ങളും സദഖകളും സുന്നത്ത് നോമ്പുകളും സുന്നത്തായ ഹജ്ജുമാണ് ഇതിൽ പ്രധാനം. ഖുർആൻ പാരായണം, അല്ലാഹുവിനെ സ്തുതിക്കൽ, അവനോട് പാപമോചനം തേടൽ, പ്രവാചകനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കൽ തുടങ്ങിയവയെല്ലാം അതിൽപ്പെടും.

ആത്മീയമായ ആരാധനകളാണ് ഇതിലെ മറ്റൊരു വിഭാഗം. അല്ലാഹുവിനോട് പാപമോചനം തേടുന്നതിന് ആത്മാർഥമായ ശ്രമങ്ങളോടെ അവനിൽ അഭയം തേടുന്നിടത്തോളം കാലം മതത്തിൽ അതിന് വലിയ പ്രാധാന്യമുണ്ട്. അവനിൽ പരിപൂർണ വിശ്വാസമുണ്ടായിരിക്കുക, ബുദ്ധിമുട്ടുകളിൽ ക്ഷമാശീലരായിരിക്കുക, അവനോട് നന്ദിയുള്ളവരായിരിക്കുക, സഹജീവികളോട് കരുണയുള്ളവരായിരിക്കുക, അവനെ ഭയക്കുക തുടങ്ങിയവയാണ് അവ. അവനിലുള്ള സ്‌നേഹത്തിനും ഭയത്തിനും സംതൃപ്തിക്കും പ്രതീക്ഷക്കുമെല്ലാമുപരി, അവൻ നൽകുന്നവ കൈനീട്ടി സ്വീകരിക്കുക എന്നതാണ് യതാർഥ അടിമയുടെ കഴിവ്.

READ ALSO  മനുഷ്യകുലത്തിനുവേണ്ടി ലോകാനുഗ്രഹിയായ പ്രവാചകൻ ചെയ്തത്

ഒട്ടും പ്രതീകാത്മകമല്ലാത്ത ഈ ആരാധനകൾ, യജമാനനും അടിമക്കുമിടയിലെയും അടിമയുടെയും മനുഷ്യകുലത്തിന്റെയും കുടുംബത്തിന്റെയും സസ്യങ്ങൾ, ജീവികൾ, ഭൂമി തുടങ്ങിയവയുടെയുമിടയിലെ ബന്ധത്തെ ശക്തിപ്പെടുത്തുകയാണ് അതിന്റെ കാതലായ കർതൃത്വം. കുടുംബത്തോട് സുദൃഢമായ ബന്ധം സ്ഥാപിക്കുക, അശരണരെ സഹായിക്കുക, ആവശ്യമുള്ളവർക്ക് ആശ്വാസമേകുക, ചെറിയ കാര്യങ്ങളെ പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യുക, അയൽക്കാരോട് നന്മ ചെയ്യുക തിന്മയെ തള്ളിപ്പറയുകയും നന്മകൊണ്ട് കൽപിക്കുകയും ചെയ്യുക, അനീതികളോട് പ്രതികരിക്കുക തുടങ്ങിയവയെല്ലാം അതിൽപ്പെട്ടതാണ്. തന്റെ കൈകളിലൂടെയോ നാവിലൂടെയോ കാശിലൂടെയോ തിന്മ ചെയ്യാനിടവരുത്തുന്നത് തന്നെ ഈമാൻ ദുർബലമായതിനെയാണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവർക്ക് പുഞ്ചിരി സമ്മാനിക്കുന്നതും വഴിയിൽ നിന്നും തടസ്സങ്ങൾ എടുത്തുമാറ്റുന്നതുമെല്ലാം വാക്കുകൊണ്ടോ, നാക്കുകൊണ്ടോ, കൈകൊണ്ടോ ഒരു മുസ്‌ലിമിനു ചെയ്യാവുന്ന ജിഹാദുകളാണ്.

അഥവാ, ചെയ്യുന്നത് ഹൃദയം കൊണ്ടോ ശരീരം കൊണ്ടോ എന്തുമാകട്ടെ അല്ലാഹുവിഷ്ടപ്പെടുന്ന അവന്റെ നാമത്തിൽ പ്രവർത്തിപഥത്തിൽ കൊണ്ടുവരുമ്പോൾ മാത്രമേ അതൊരു ആരാധനാകർമമായി മാറുന്നുള്ളൂ. ഒരാൾ തന്റെ ആഗ്രഹങ്ങളെ പിന്തുടരുകയാണെങ്കിൽ അയാളുടെ നിയ്യത്ത് സത്യമായിരിക്കുകയും അയാൾ അല്ലാഹു വച്ച പരിധികളെ ബഹുമാനിക്കുകയും അല്ലാഹു കനിഞ്ഞരുളിയ മറ്റു മനുഷ്യരുടെ അവകാശങ്ങൾ അതുവഴി സംരക്ഷിക്കപ്പെടുകയും വേണം.

ഒരു മുസ്ലിം തന്റെ വികാരങ്ങളെ ഹറാമും ഹലാലുമാക്കി നിയന്ത്രിക്കുന്നതു പോലും ഒരു ആരാധനയാണ്. ഹദീസിൽ പറയുന്നതിങ്ങനെ: ‘തന്റെ ഭാര്യയോട് ലൈംഗികബന്ധത്തിലേർപ്പെടുന്നതു പോലും ഇബാദത്താണോ? തന്റെ ആഗ്രഹപൂർത്തീകരണം എങ്ങനെയാണ് കൂലികിട്ടുന്ന കാര്യമാകുന്നത്?പ്രവാചകർ പ്രതിവചിച്ചു: അയാൾ ഹറാമിന്റെ വഴിയിലാണ് അങ്ങനെ പ്രവർത്തിച്ചതെങ്കിൽ അതിന്റെ പാപഭാരം അയാൾക്കുമേലുണ്ടാകില്ലേ?! അതുപോലെയാണ് നേരെ വിപരീതം പ്രവർത്തിക്കുമ്പോഴും’ (സ്വഹീഹുൽ ബുഖാരി) മനുഷ്യജീവിതത്തിന്റെ വിവിധ പരിണാമഘട്ടങ്ങളിൽ കടന്നുവരുന്ന പ്രവർത്തികൾ വഴി എങ്ങനെ ആരാധനയുടെ വിശാലമായ സാധ്യതകൾ നമുക്ക് കണ്ടെത്താമെന്ന് ഇത് അടിവരയിട്ടു പറയുന്നു. മാത്രവുമല്ല, പ്രഭാഷണങ്ങളിലും മറ്റും പറയുന്നത് അല്ലാഹുവിനുള്ള ആരാധനയാക്കി മാറ്റുന്നതിലൂടെ ഒരു മുസ്്‌ലിമിന് വളരെ വേഗത്തിൽ സത്യമാർഗത്തിലുള്ള തന്റെ ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കും. ഹദീസിൽ പറയുന്നതിങ്ങനെ: ‘ഒരു കർമത്തിന്റെ സാധുതയെ നിർണയിക്കുന്നത് നിയ്യത്താണ്. അവൻ ഉദ്ദേശിച്ചതുമാത്രമേ അവന് ലഭിക്കുകയുള്ളൂ. അതുവഴി പടച്ചവൻ അളവറ്റ് സ്‌നേഹിക്കുകയും തന്റെ അനുഗ്രഹങ്ങളും മറ്റും വാരിവിതറുകയും ചെയ്യുന്ന ഒരു മുസ്്‌ലിം പുണ്യഭൂമിയായി ഈ ഭൂമി മുഴുവൻ മാറും’ (സ്വഹീഹുൽ ബുഖാരി)

ഇതുവഴി മുസ്‌ലിംകളുടെ പള്ളികളുൾപ്പെടെ മുഴുവൻ ഭൂമിയും അല്ലാഹുവിനെ ആരാധിക്കാനുള്ള ഭൂമിയായി അവശേഷിക്കുന്നു. ഒരു കർഷകനെ സംബന്ധിച്ചിടത്തോളം കൃഷിപ്പണിയിലേർപ്പെടുന്നതാണ് പരമമായ ആരാധന. അതുപോലെ ഒരു വ്യവസായിക്ക് ഉൽപാദനവും ഒരു കച്ചവടക്കാരന് കച്ചവടവുമെല്ലാമാണ് തന്റെ ആരാധനകളിൽ മികച്ചത്. ഒരു കീഴ്ജീവനക്കാരന് തന്റെ ജോലിയിലേർപ്പെടുന്നതും വിദ്യാർഥിക്ക് പഠിക്കുന്നതുമെല്ലാം പൂർണമായ വിശ്വാസത്തോടെ പടച്ചവന് മുന്നിൽ ആരാധനാനിമഗ്നനാകുന്നതിന് തുല്യമാണ്. പടച്ചവൻ ഈ നൽകിയ ആജ്ഞാപനത്തിലൂടെ മനുഷ്യർ അല്ലാഹുവിന്റെ വിളികേട്ട് അവനെ അനുസരിക്കുമ്പോഴാണ് ദേശങ്ങൾ സ്വാഭാവികമായും ഉയർന്നുവരുന്നതും വികസിച്ചതും പിന്നീട് ചെകുത്താൻ തന്റെ നിഗൂഢമായ ഇടങ്ങളിൽ നിന്നും പരാജിതനായി പുറത്തുവരുന്നതുമെല്ലാം.

READ ALSO  സാങ്കേതിക പദങ്ങള്‍/പ്രയോഗങ്ങള്‍

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *