ലോകനേതാവ്
നാം മുഹമ്മദ്നബിയെ ലോകനേതാവെന്ന് വാഴ്ത്തുന്നു. വാസ്തവത്തിൽ ഇതൊരു വലിയ വിശേഷണമാണ്. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ലോകത്തിനു മഹത്തായ സംഭാവനകൾ നൽകിയ ആളായിരിക്കണം. പ്രസ്തുതവിശേഷണം അതിശയോ ക്തിയാവാതിരിക്കണമെങ്കിൽ വസ്തുതകളുടെ പിൻബലം അതിനുണ്ടായിരിക്കണം.
ലോകനേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു പ്രത്യേക സമുദായത്തിനോ വംശത്തിനോ വർഗത്തിനോ വേണ്ടിയായിരിക്കരുത് എന്നതാണ്. മറിച്ച് ലോകം മുഴുക്കെയുള്ള മനുഷ്യസമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ആളായിരിക്കണം അദ്ദേഹം. ഒരു ദേശത്തിന്റെയോ ജനതയുടെയോ നേതാവിന് നിങ്ങൾക്ക് ഏതു വിശേഷണവും നൽകാവുന്നതാണ്. പക്ഷേ, അയാൾ നിങ്ങളുടെ രാജ്യക്കാരനോ സമുദായക്കാരനോ അല്ലെങ്കിൽ നിങ്ങൾക്കയാൾ നേതാവായിരിക്കുകയില്ല. ചൈനയുടെയോ സ്പെയിനിന്റെയോ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്ത ഒരാളോട് ഇന്ത്യക്കാരനായ എനിക്കു എന്തു താല്പര്യമുണ്ടാകാനാണ്? അയാളെ ഞാനെന്തിനു എന്റെ നേതാവാക്കണം? അയാൾ തന്റെ സമുദായമാണ് മറ്റെല്ലാ സമുദായത്തേക്കാളും ഉത്തമമെന്ന് വാദിക്കുകയും മറ്റുള്ള സമുദായങ്ങളെയെല്ലാം ഇടിച്ചു താഴ്ത്തുകയും ചെയ്താ ലോ, അയാളെ എനിക്കു വെറുക്കേണ്ടി വരും.എല്ലാ മനുഷ്യരെയും എല്ലാ രാഷ്ട്രങ്ങളെയും ഒന്നായി കാണുകയും എല്ലാവരോടും ഒരുപോലെ ഗുണകാംക്ഷയു ള്ളവനായിരിക്കുകയും ചെയ്യുമ്പോഴേ, ഒരാൾ എല്ലാ രാജ്യങ്ങളിലെയും മുഴുവൻ ജനങ്ങൾക്കും സ്വീകാര്യനാ യിത്തീരൂ.
Also read: ഇതാണ് ഗ്രന്ഥം!
ലോകനേതാവിനു ഉണ്ടായിരിക്കേണ്ട രണ്ടാമത്തെ ഗുണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ലോകജനതക്കാ കമാനം മാർഗദർശകമായിരിക്കണമെന്നതാണ്.മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും അദ്ദേഹത്തിന്റെ മാർഗദർശനം പരിഹാരമായിരിക്കുകയും വേണം. നേതാവ് എന്ന വാക്കിന്റെ വിവക്ഷ തന്നെ മാർഗദർശകൻ എന്നാണ്. നന്മയിലേക്കും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും വഴി കാട്ടുവാനാണ് നേതാവിനെ ആവശ്യമായി വരുന്ന തുതന്നെ. അപ്പോൾ ലോകത്തെ സകല ജനങ്ങളുടെയും നന്മക്കും ഗുണത്തിനുമുള്ള മാർഗം കാണിക്കുന്ന ആളാ യിരിക്കണം ലോകനേതാവ്.
ലോകനേതാവിനു ഉണ്ടായിരിക്കേണ്ട മൂന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ നേതൃത്വവും മാർഗദർശനവും ഒരു നിശ്ചിത കാലത്തേക്കു മാത്രമുള്ളതായിരിക്കരുതെന്ന താണ്. മറിച്ച്, എല്ലാ കാലത്തിനും എല്ലാ സാഹചര്യത്തി നും ഗുണകരമായിരിക്കണം അത്. എക്കാലത്തും അത് ശരിയും സുബദ്ധവുമായിരിക്കണം; എന്നേക്കും സ്വീകാര്യവും. ഒരു കാലത്ത് പ്രയോജനപ്രദവും മറ്റൊരു കാലത്ത് പ്രയോജന രഹിതവുമായ മാർഗദർശനം നൽകുന്ന ഒരാൾ ലോകനേതാവായിരിക്കാൻ കൊള്ളു കയില്ല. തന്റെ നേതൃത്വവും മാർഗദർശനവും ലോകാന്ത്യം വരെ ഉപകാരപ്രദമാണെങ്കിലേ ഒരാൾ ലോകനേതാവാകു കയുള്ളൂ.
ലോകനേതാവിനു ഉണ്ടായിരിക്കേണ്ട നാലാമത്തെ ഗു ണം തത്ത്വങ്ങളും സിദ്ധാന്തങ്ങളും മാത്രം നൽകി തന്റെ ദൌത്യം പൂർത്തീകരിച്ച ഒരാളായിരിക്കരുത് അദ്ദേഹം എന്നതാണ്. മറിച്ച്, സ്വജീവിതത്തിലൂടെ ആ തത്ത്വങ്ങളു ടെ പ്രായോഗികത അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. ആ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു സമൂഹത്തെ വാർത്തെടുക്കുകയും വേണം. സിദ്ധാന്തങ്ങൾ മാത്രം സ മർപ്പിക്കുന്ന ഒരാൾക്ക് ഏറിയാൽ ഒരു ചിന്തകനാവാം. നേതാവാകണമെങ്കിൽ സിദ്ധാന്തങ്ങളെ ജീവിതത്തിൽ പ്രായോഗികമായി നടപ്പിലാക്കുകകൂടി വേണം.
ഇനി ലോകനേതാവെന്ന് വാഴ്ത്തുന്ന നബിയിൽ ഈ ഗുണങ്ങൾ എത്രകണ്ട് ഉണ്ടെന്ന് പരിശോധിക്കാം.
ആദ്യമായി ഒന്നാമത്തെ ഉപാധി തന്നെയെടുക്കുക: നബിയുടെ ജീവിതത്തെ കുറിച്ച് പഠിക്കുകയാണെങ്കിൽ, ആ ജീവിതം ഒരു ദേശീയവാദിയുടെയോ ഒരു ദേശസ്നേ ഹിയുടേതു പോലുമോ ആയിരുന്നില്ലെന്നു എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. മറിച്ച്, ഒരു മനുഷ്യസ്നേഹിയു ടേതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതത്തെ കുറിച്ച് സാർവലൌകികമായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹത്തിന്നുണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചി ടത്തോളം എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു. എതെങ്കിലും പ്രത്യേക വർഗത്തോടോ വിഭാഗത്തോടോ സമുദായത്തോടോ ദേശത്തോടോ വംശത്തോടോ ആയിരുന്നില്ല അദ്ദേഹത്തിന്റെ താല്പര്യവും പ്രതിബദ്ധ തയും. പണക്കാരെയും പാവപ്പെട്ടവരെയും ഉന്നതരെയും താഴ്ന്നവരെയും കറുത്തവരെയും വെളുത്തവരെയും അറബികളെയും അനറബികളെയും പാശ്ചാത്യരെയും പൌരസ്ത്യരെയും ആര്യന്മാരെയും ദ്രാവിഡന്മാരെയുമെ ല്ലാം മനുഷ്യവംശത്തിലെ അംഗങ്ങളായി അദ്ദേഹം പരിഗ ണിച്ചു. ഏതെങ്കിലുമൊരു വിഭാഗത്തോട് മറ്റുള്ളവരോടി ല്ലാത്ത താല്പര്യവും ബന്ധവും അദ്ദേഹത്തിന്നുണ്ടായി രുന്നു എന്നു സംശയം തോന്നിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ജീവിതാന്ത്യം വരെ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല.
Also read: ഇസ് ലാമിക നാഗരികത സുന്ദരവും സമുജ്ജലുവുമാണ്
ഇക്കാരണത്താലാവണം അദ്ദേഹത്തിന്റെ ജീവിതകാല ത്തുതന്നെ എത്യോപ്യക്കാരും പേർഷ്യക്കാരും റോമക്കാരും ഈജിപ്തുകാരും ഇസ്രായീല്യരുമെല്ലാം അറബികളെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ സഖാക്കളും അനുയായികളുമായിത്തീർന്നത്. പിൽക്കാലത്ത് ഭൂമിയുടെ എല്ലാ കോണിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരി ക്കുകയുണ്ടായി. നൂറ്റാണ്ടുകൾക്കു മുമ്പ് വിദൂര സ്ഥലമായ അറേബ്യയിൽ ജനിച്ച ഒരു വ്യക്തിയെ ഇന്നും ഇന്ത്യക്കാര നായ ഒരാൾ ആദരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നതിൽ അത്ഭുതമില്ലേ?
ഇനി, രണ്ടാമത്തെയും മൂന്നാമത്തെയും ഉപാധിയെ ക്കുറിച്ച് ചിന്തിക്കാം: ഒരു പ്രത്യേക ദേശത്തിന്റെയോ വർഗത്തിന്റെയോ പ്രാദേശികവും താല്ക്കാലികവുമായ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തെക്കുറിച്ചു ചർച്ചചെയ്ത് മുഹമ്മദ്നബി സമയം ചെലവഴിച്ചിട്ടില്ല. മനുഷ്യരാശിയു ടെ മൌലികവും സാർവലൌകികവുമായ പ്രശ്നം (അതു പരിഹരിക്കപ്പെട്ടാൽ നിസ്സാരവും ശാഖാപരവുമായ മറ്റു പ്രശ്നങ്ങൾ സ്വയം പരിഹരിക്കപ്പെടും) പരിഹരിക്കാനാ ണ് തന്റെ ശക്തിയും സ്വാധീനവും അദ്ദേഹം വിനിയോ ഗിച്ചത്. എന്തായിരുന്നു ആ പ്രശ്നം? മനുഷ്യജീവിതം പ്രപ ഞ്ച ഘടനക്കനുരൂപമായിരിക്കണം. കാരണം പ്രപഞ്ചത്തി ന്റെ ഒരു ഘടകമാണ് മനുഷ്യൻ. ഒരു ഘടകം മൊത്തം ഘടനക്കു വിപരീതമായി നീങ്ങുന്നതാണ് എല്ലാ നാശത്തി നും കാരണം.
ഇതു മനസ്സിലാവണമെങ്കിൽ, കാലത്തിന്റെയും സ്ഥലത്തിന്റെയും സങ്കുചിതത്വത്തിൽ നിന്ന് അൽപമൊ ന്നു ഒഴിഞ്ഞുനിൽക്കുക. ഭൂഗോളത്തെയാകമാനം അതിന്റെ തുടക്കം മുതൽ ഇന്നോളവും അനന്തകാലം വ രെയുമുള്ള ജനസഞ്ചയത്തോടൊപ്പം മനസ്സിൽ കാണുക. ഏതെങ്കിലുമൊരു കാലഘട്ടമോ ജനവിഭാഗമോ വീക്ഷണവട്ടത്തിൽ നിന്നു ഒഴിഞ്ഞു പോകാതിരിക്കുക യും വേണം. അനന്തരം ലോകത്തുണ്ടായതും ഉണ്ടാവാനി ടയുള്ളതുമായ തിന്മകളുടെ അടിവേരു കണ്ടെത്താൻ ശ്രമിക്കുക. ആഴത്തിലേക്കു ഇറങ്ങി ആലോചിക്കുകയും ചർച്ച നടത്തുകയും വീണ്ടും ചിന്തിക്കുകയും ഇറങ്ങി പരിശോധിക്കുകയും ചെയ്യുക. അവസാനം എത്തിച്ചേരുന്ന തീർപ്പ് ഇതായിരിക്കും: ദൈവത്തിനെതിരെയുള്ള മനുഷ്യന്റെ കലാപമാണ് എല്ലാ തിന്മകൾക്കും മൂലഹേതു കാരണം,ദൈവത്തെ ധിക്കരിക്കുന്ന ഒരുത്തന് രണ്ടാലൊ രു ജീവിതരീതിയേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ഒന്നുകിൽ, താന്തോന്നിയും തന്റെ ഏതു പ്രവർത്തനത്തി നും തന്നോടല്ലാതെ മറ്റാരോടും ഉത്തരം ബോധിപ്പിക്കാനി ല്ലാത്തവനുമായി നടക്കുക. ഇതവനെ സ്വേഛാപ്രമത്തനും അക്രമിയുമാക്കും. മറ്റൊരു മാർഗം, ദൈവമല്ലാത്ത മറ്റുവല്ല വർക്കും ആത്മസമർപ്പണം നടത്തുകയാണ്. ലോകത്തി ലെ നാനാതരം സംഘർഷങ്ങൾക്കും കുഴപ്പങ്ങൾക്കും ഇ താണ് കാരണം. ദൈവത്തെ വിലവെക്കാത്തതുകൊണ്ട് ഇത്തരം തിന്മ കൾ എങ്ങനെയാണ് ഉണ്ടാവുന്നത്? ഈ ചോദ്യത്തിന് സരളവും ലളിതവുമായ മറുപടി ഇതാണ്:
Also read: ശരീഅത്ത് വിജ്ഞാനം, രീതിശാസ്ത്രം സമകാലിക പ്രശ്നങ്ങൾ
ദൈവത്തെ വിലവെക്കാതിരിക്കുകയും ധിക്കരിക്കുകയും ചെയ്യുകയെന്ന തു വസ്തുതക്കും യാഥാർഥ്യത്തിനും വിരുദ്ധമായ സമീ പനം സ്വീകരിക്കലാണ്. ഈ സമീപനത്തിന്റെ സ്വാഭാവിക ഫലമത്രെ തിന്മ.
ഈ പ്രപഞ്ചം ദൈവത്തിന്റെ ഒരു രാഷ്ട്രമാകുന്നു. ഭൂമി, സൂര്യൻ, ചന്ദ്രൻ,വായു, പ്രകാശം തുടങ്ങിയുള്ള എ ല്ലാം ദൈവത്തിന്റെ സ്വത്താകുന്നു. ഈ രാഷ്ട്രത്തിലെ ഒരു പൌരനാണ് മനുഷ്യൻ. പ്രപഞ്ചമാകുന്ന ഈ രാഷ് ട്രത്തിന്റെ നിലനിൽപ്പിനും ചലനത്തിനും ആധാരമായ വ്യവസ്ഥക്കു വിരുദ്ധമായി അതിലെ ഒരു ഘടകമായ മനുഷ്യൻ പ്രവർത്തിക്കുന്നത് വിനാശകരമായ ഫലങ്ങളു ളവാക്കുക സ്വാഭാവികം മാത്രം.
തനിക്കു മുകളിൽ, ഉത്തരം ബോധിപ്പിക്കേണ്ട ഒരധി കാരിയുമില്ലെന്ന മനുഷ്യന്റെ വിചാരം യാഥാർഥ്യത്തോ ടുള്ള ഏറ്റുമുട്ടലാണ്. അതിനാൽ, അവൻ താന്തോന്നിയാ യും ഉത്തരവാദിത്വബോധമില്ലാത്തവനായും പ്രവർത്തി ക്കുകയും സ്വജീവിതത്തിനു വേണ്ട നിയമങ്ങൾ സ്വയം തന്നെ നിർമിക്കുകയും ചെയ്യുമ്പോൾ അത് ദുഷ്ഫലങ്ങൾ ഉളവാക്കുന്നു. അതുപോലെതന്നെ, ദൈവേതരന്മാരെ അധികാരത്തിന്റെയും ശക്തിയുടെയും ഉടമയായി മനസ്സിലാക്കുകയും അത്തരം ശക്തികളെ ഭയന്നും മോഹിച്ചും അവർക്കു ആത്മസമർപ്പണം നടത്തുകയും ചെയ്യുന്നതും യാഥാർഥ്യത്തോടുള്ള ഏറ്റുമുട്ടലാണ്. കാരണം, പ്രപഞ്ചത്തിൽ ദൈവത്തിനല്ലാതെ, മറ്റാർക്കും തന്നെ ഈ ശക്തിയും അധികാരവും ഇല്ലെന്നതാണ് വസ്തുത. അതിനാൽ, ഇത്തരം ജീവിതരീതിയും ദുഷിച്ച ഫലമാണ് ഉളവാക്കുക. ഉത്തമവും സുബദ്ധവുമായ ഫലമുളവാക്കുന്ന ചിന്തയും ജീവിതരീതിയും ഇതൊന്നു മാത്രമാണ്: മനുഷ്യൻ ആകാശഭൂമികളുടെ യഥാർഥ ഭരണാധികാരിക്കു ശിരസ്സു നമിക്കുക. തന്റെ അഹന്തയും ധിക്കാരമനസ്ഥിതിയും അവന്റെ മുമ്പിൽ അടിയറവെക്കു ക. തന്റെ ഹൃദയപൂർവമായ അനുസരണവും വിധേയത്വ വും കീഴ്വണക്കവും ആ അധികാരിക്കു സമർപ്പിക്കുക. ജീവിതനിയമങ്ങൾ സ്വയം പടച്ചുണ്ടാക്കുന്നതിന്, അല്ലെങ്കിൽ, മറ്റുള്ളവരിൽ നിന്നു കടം കൊള്ളുന്നതിനു പകരം ആ ഒരധികാരിയിൽ നിന്നു മാത്രം സ്വീകരിക്കുക.
ഇതാണ് മനുഷ്യജീവിതത്തിന്റെ ഗുണത്തിനും ക്ഷേമത്തിനും വേണ്ടി മുഹമ്മദ്നബി സമർപ്പിച്ച നിർദേശങ്ങൾ. കിഴക്കിന്റെയോ പടിഞ്ഞാറിന്റെയോ അതിർത്തികളിൽ ഒതുങ്ങാത്ത നിർദേശങ്ങളാണിത്. ഭൂമിയിൽ എവിടെയെല്ലാം മനുഷ്യവാസമുണ്ടോ, അവിടെയെല്ലാം ജീവിതത്തിന്റെ ഇളകിയ ചക്രങ്ങൾ നേരെയാക്കാനുള്ള നിർദേശം ഇതുമാത്രമാണ്. ഭാവിയിലോ ഭൂതത്തിലോ ഒതുങ്ങി നിൽക്കാത്തതുമാണ് ഈ നിർദേശങ്ങൾ. 1500 വർഷങ്ങൾക്കു മുമ്പ് അത് എത്രമാത്രം ശരിയും പ്രായോഗികവുമായിരുന്നുവോ അത്രതന്നെ ഇന്നും അതു ശരിയും പ്രായോഗികവുമാണ്.
Also read: സർവ്വാതിശായിയായ വേദഗ്രന്ഥം
ലോകനേതാവിനുണ്ടായിരിക്കേണ്ട നാലാമത്തെ ഗുണമാണ് ഇനി അവശേഷിക്കുന്നത്. മുഹമ്മദ്നബി ഒരു സിദ്ധാന്തം സമർപ്പിക്കുക മാത്രമല്ല ചെയ്തത്. ആ സിദ്ധാന്തമനുസരിച്ച് ചൈതന്യപൂർണവും ഊർജസ്വല വുമായ ഒരു സമൂഹത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. വെറും 23 വർഷങ്ങൾക്കുള്ളിലാണ് അദ്ദേഹം അതു സാധിച്ചത്. ലക്ഷക്കണക്കായ ജനങ്ങളെ ദൈവ ത്തിന്റെ അധികാരത്തിനു കീഴ്വണങ്ങുന്നവരാക്കി അദ്ദേഹം പരിവർത്തിപ്പിച്ചു. താന്തോന്നിത്തത്തിൽ നിന്നും സ്വാർഥത്തിൽ നിന്നും ആത്മപൂജയിൽ നിന്നും ദൈവേതരന്മാർക്കുള്ള വിധേയത്വത്തിൽ നിന്നും അവരെ മോചിതരാക്കി. അനന്തരം അവരെ ദൈവാനുസരണത്തി ൽ ഒരുമിച്ച് ചേർത്ത് പുതിയ ധാർമിക വ്യവസ്ഥക്കും സാംസ്കാരിക പദ്ധതിക്കും സാമ്പത്തിക ഘടനക്കും ഭരണ സംവിധാനത്തിനും അദ്ദേഹം ജന്മം നൽകി. താൻ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന ജീവിതരീതി എങ്ങനെയായിരിക്കുമെ ന്നും മറ്റു സിദ്ധാന്തങ്ങളെയപേക്ഷിച്ചു അതെത്രമാത്രം ശുദ്ധവും സ്വഛവും ഉത്തമവുമാണെന്നും അദ്ദേഹം ലോകത്തിനു കാട്ടിക്കൊടുത്തു.
ഈ നേട്ടങ്ങൾ കാരണമായാണ് മുഹമ്മദ്നബിയെ ലോകനേതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തി ന്റെ ഈ പ്രവർത്തനങ്ങൾ ഒരു പ്രത്യേക ദേശത്തിനു വേണ്ടിയായിരുന്നില്ല; മനുഷ്യരാശിക്കാകമാനമായിരുന്നു. അദ്ദേഹം മനുഷ്യവംശത്തിന്റെ പൊതു സ്വത്താണ്. എല്ലാ വർക്കുമതിൽ തുല്യാവകാശമാണുള്ളത്. ഈ പൊതു സ്വ ത്ത് ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ, എന്തുകൊണ്ടാണ് ആളുകൾ അതിനെ മുൻവിധിയോടെ സമീപിക്കുന്നതെന്ന് നമുക്കറിയില്ല.